വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു.ജി. പരീക്ഷ നടത്തുകയുള്ളൂ എന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു. ജെ.ഇ.ഇ. (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ പ്രവേശനം സുതാര്യമാക്കാൻ നീറ്റ് സഹായിച്ചിട്ടുണ്ട്. വർഷത്തിൽ ഒരുതവണമാത്രമേ നീറ്റ് യു.ജി. നടത്തൂവെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും അറിയിച്ചിട്ടുണ്ട്.
അതേസമയം, ബിരുദപ്രവേശനത്തിനായുള്ള സി.യു.ഇ.ടി. യു.ജി. ഈ വർഷം മൂന്ന് ഷിഫ്റ്റുകളിലായി നടത്തും.
NEET UG 2023, CUET UG 2023