ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിലെ ഓരോരുത്തരും ‘മരിച്ച മനുഷ്യര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ലോക അവരെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും
ശത്രുവിനെ നേരിടാന്‍ ഭരണ – പ്രതിപക്ഷം ഒന്നിച്ച് അടിയന്തര ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
വെള്ളവും വെളിച്ചവും മരുന്നും ബ്ലോക് ചെയ്തു
ഗാസയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിരിക്കയാണ്. ഇസ്രയേലിനും ഈജിപ്തിനുമിടയില്‍ മെഡിറ്ററേനിയന്‍ സമുദ്രതീരത്തുകിടക്കുന്ന ഗാസയിലെ 23 ലക്ഷം പലസ്തീന്‍കാരുടെ ജീവിതം ഇതോടെ പൂര്‍ണമായും ദുരിതത്തിലായി. തങ്ങളുടെ കരയതിര്‍ത്തിയിലൂടെ ഇവിടേക്ക് അവശ്യവസ്തുക്കളെത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈജിപ്ത് യു.എസുമായും യു.എന്നുമായും കൂടിയാലോചനനടത്തി. ഇതിന് താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യമാണ്.