സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു. അന്നത്തെ റെക്കോഡാണ് തിരുത്തുന്നത്.
നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം അര ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്നിന് 46,160 രൂപയായിരുന്നു സ്വര്‍ണവില. മാസം പകുതി ആയപ്പോഴേക്കും ഇതില്‍ കുറവുണ്ടായി.
ഈ മാസം 13ന് 45,320 രൂപയിലെത്തിയിരുന്നു. പിന്നീടാണ് വീണ്ടും കുതിച്ചുയര്‍ന്നത്.