കൊയിലാണ്ടി ഊരള്ളൂരിൽ നടുവണ്ണൂർ റോഡിലെ വയലിൽ മനുഷ്യൻ്റെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ. രാവിലെ വേർപെട്ട കാലുകള്‍ കണ്ട സ്ഥലത്തുനിന്ന് ഡ്രോൺ പരിശോധനയിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഊരള്ളൂരില്‍ നടുവണ്ണൂര്‍ റോഡിലെ വയലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്.
വൻ പൊലീസ് സംഘം എത്തി പരിശോധന തുടരുകയാണ് പൊലീസ് നായ ഉൾപ്പെടെ സ്ഥലത്ത് എത്തി. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ശേഖരിച്ചു.