ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെ വിവിധ സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലായി 677 ഒഴിവാണുള്ളത്. 22 ഒഴിവ് തിരുവനന്തപുരത്താണ്. അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.
സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവ്-362 (തിരുവനന്തപുരത്ത് 10 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ അറിവുമുണ്ടായിരിക്കണം. ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയണം. ശമ്പളം: 21,700-69,100 രൂപ (അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ പേയും അനുവദിക്കും). പ്രായം: 27 വയസ്സ് കവിയരുത്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍): ഒഴിവ്-315 (തിരുവനന്തപുരത്ത് 12 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.
പ്രായപരിധി
രണ്ട് തസ്തികകളിലേക്കും സാധുവായ മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. രാജ്യത്ത് എവിടേക്കും സ്ഥലംമാറ്റത്തിന് സാധ്യതയുള്ളതിനാല്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി (ടയര്‍-I, ടയര്‍-II), പരീക്ഷയുണ്ടാവും. ഒന്നാംഘട്ടത്തില്‍ എല്ലാ തസ്തികകളിലെയും അപേക്ഷകര്‍ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയാകും നടത്തുക. 100 മാര്‍ക്കിനുള്ള ഈ പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. ജനറല്‍ അവയര്‍നെസില്‍നിന്ന് 40 മാര്‍ക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കല്‍/അനലിറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിലെ ഓരോന്നില്‍നിന്ന് 20 വീതം മാര്‍ക്കിനും ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
ഒഴിവുകളുടെ പത്തിരട്ടിപേരെമാത്രമാണ് രണ്ടാംഘട്ട പരീക്ഷയിലേക്ക് തിരഞ്ഞെടുക്കുക. രണ്ടാംഘട്ട പരീക്ഷ 50 മാര്‍ക്കിനായിരിക്കും. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മോട്ടോര്‍ മെക്കാനിസം ആന്‍ഡ് ഡ്രൈവിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെട്ടതാവും. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികയിലേക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷനില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും നടത്തുക.
ഫീസ്: പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ ഉദ്യോഗാര്‍ഥികളും അടയ്ക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള പുരുഷന്മാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം. ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും ഫീസടയ്ക്കാം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 13.