Monday, August 18, 2025

മൂന്നാമതും വരും, അപ്പോൾ ഇന്ത്യ സാമ്പത്തിക ശക്തിയാവും – നരേന്ദ്ര മോഡി

 മൂന്നാമത്തെ അവസരത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്നാമതും പ്രധാനമന്ത്രി പഥത്തിൽ എത്തുമെന്ന് ഉറപ്പിച്ചാണ് പ്രസ്താവന. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘എന്റെ മൂന്നാം ടേമില്‍ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തില്‍ നില്‍ക്കും. ഇത് മോദിയുടെ ഉറപ്പാണ്’ – അദ്ദേഹം അവകാശപ്പെട്ടു.

തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. തന്റെ രണ്ടാം മേടില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍, മൂന്നാം ടേമില്‍ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് താന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും മോദി പ്രസംഗിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി അവകാശപ്പെട്ടു. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളെ ഉദ്ദരിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....