ഏഷ്യൻ ശക്തികളായ ശ്രീലങ്കയെ 302 റൺസിന് തകർത്താണ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയത്തുടർച്ചയാണ്. ജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഒന്നാമതെത്താൻ ഇന്ത്യയ്ക്കായി.
ഇനിയുള്ള രണ്ട് മത്സരങ്ങൾ തോറ്റാൽ പോലും ഇന്ത്യയുടെ സെമിയിലെ അവസരം നഷ്ടമാവില്ല. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.
2023 ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിരുന്നു. വിരാട് കോഹ്ലി (88), ശുഭ്മൻ ഗിൽ (92), ശ്രേയസ് അയ്യർ (82) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ വാരിയത്. മറുപടിയായി 358 റൺസ് തേടി ബാറ്റ് വീശിയ ലങ്കയുടെ പോരാട്ടം 19.4 ഓവറിൽ 55 റൺസിൽ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടൂര്‍ണമെന്റില്‍ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടക്കത്തില്‍ തന്നെ പുറത്തായി. വെറും നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ദില്‍ഷന്‍ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.
അഞ്ച് ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും, ഏഴ് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ലങ്കയെ തരിപ്പണമാക്കിയത്. ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 8 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റെടുത്തു.
ബുംറയുടേയും സിറാജിന്റേയും മാസ്മരിക ഓപ്പണിങ് സ്പെല്ലിൽ ഒരു ഘട്ടത്തിൽ, 3.1 ഓവറിൽ സ്കോർ ബോർഡിൽ മൂന്ന് റൺസ് എത്തുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ ആഘാതത്തിൽ നിന്നും കരകയറാൻ ലങ്കയ്ക്ക് സാധിക്കും മുമ്പേ ഇന്ത്യ വിജയം പിടിച്ചെടുത്തു. മുഹമ്മദ് ഷമിയാണ് കളിയിലെ കേമൻ.
2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങി. വെറും മൂന്നേ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
അഞ്ച് ഇന്ത്യക്കാരുടെ വിക്കറ്റുകൾ പിഴുതെടുത്ത ദിൽഷൻ മധുശങ്കയാണ് ലങ്കൻ ബൌളർമാരിൽ തിളങ്ങിയത്. അതേസമയം, പത്തോവറിൽ 80 റൺസാണ് മധുശങ്ക വഴങ്ങിയത്. ഏകദിന ഫോർമാറ്റിൽ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടമാണ് മധുശങ്ക ഇന്ന് സ്വന്തമാക്കിയത്. രോഹിത്, ഗിൽ, കോഹ്ലി, സൂര്യകുമാർ, ശ്രേയസ് എന്നിവരെയാണ് താരം പുറത്താക്കിയത്.
ഷമി ഇന്ത്യയുടെ പ്രതീക്ഷയുടെ താരത്തിളക്കം
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മുഹമ്മദ് ഷമി. ശ്രീലങ്കയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഷമി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. വെറും 14 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് ഷമി ഇത്രയധികം വിക്കറ്റുകൾ നേടിയത്.
ശ്രീലങ്കയ്‌ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും.
സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരന്‍ രണ്ടാമതും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുമായി മൂന്നാമതുമാണ്.

താര മുന്നേററം
44 വിക്കറ്റുകളുണ്ടായിരുന്ന സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡാണ് ഷമി ഇന്ന് തകര്‍ത്തത്. 23 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് സഹീർ ഖാൻ 44 ലോകകപ്പ് വിക്കറ്റുകൾ നേടിയത്. 33 ലോകകപ്പ് മത്സരങ്ങളിൽ നിന്നായിരുന്നു മുൻ ഇതിഹാസ പേസർ ജവഗൽ ശ്രീനാഥ് 44 വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ താരവും ഷമിയാണ്. നാല് തവണയാണ് താരം ലോകകപ്പുകളിൽ അഞ്ച് വിക്കറ്റെടുത്തത്. മൂന്ന് വീതം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹർഭജൻ സിങ്ങും ജവഗൽ ശ്രീനാഥുമാണ് ഷമിക്ക് പിന്നിലുള്ളത്.