മെഡിക്കല്‍ കോളേജ്: കോട്ടയം ഉള്‍പ്പെടെ 5 ജില്ലകളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തിലെടുത്ത തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ INTUC ഏറ്റുമാനൂര്‍ റീജിയണല്‍ കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
വര്‍ദ്ധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2024 സെപ്റ്റംബർ 2-ാംതീയതി തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് കുരിശുപള്ളി കവലയില്‍ നിന്ന് 250-ഓളം INTUC പ്രവര്‍ത്തകരുംനേതാക്കന്മാരും സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് INTUC ഏറ്റുമാനൂര്‍ റീജിയണല്‍ പ്രസിഡൻ്റ് അച്ചന്‍കുഞ്ഞ് ചേക്കോന്തയില്‍, ടോമി പുളിമാന്തുണ്ടം, ബിജു കൂമ്പിക്കന്‍, ബിജു വലിയമലയില്‍, കെ.ജെ. സെബാസ്റ്റ്യന്‍, രാജീവ് കെ.സി., ടി.എസ്. രാജു, ശ്രീനാഥ് രഘു, റോയി പുതുശ്ശേരി, സോജി മാടപ്പള്ളി, കെ.കെ. പ്രേംകുമാര്‍, സുധീപ് കുമാര്‍, സുനു മരങ്ങാട്ട്, സുനിതാ ബിനു, തോമസ് പുളിങ്ങാപ്പള്ളില്‍, ജെയിംസ് തോമസ്, ഷാജു ഉദിച്ചമുകളേൽ എന്നിവര്‍ നേതൃത്വം നല്‍കി.

സൂപ്രണ്ട് ഓഫീസില്‍ നടന്ന ധര്‍ണ്ണ INTUC ഏറ്റുമാര്‍ റീജിയണല്‍ പ്രസിഡൻ്റ് അച്ചന്‍കുഞ്ഞ് ചേക്കോന്തയുടെ അദ്ധ്യക്ഷയില്‍ INTUC ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍, ഡിസിസി സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരന്‍, എം. മുരളി, ജസ്റ്റിന്‍ ജോസഫ്, ജോണ്‍സണ്‍ ജോസഫ്, സോജി മാടപ്പള്ളി, ബിജു കൂമ്പിക്കന്‍, ദീപാ ജോസ്, ശ്രീനാഥ് രഘു, റ്റി.എസ്. രാജു, ടോണി തോമസ്, ബൈജു പി. ജോര്‍ജ്, ബി. മോഹനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.