ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)യുടെ ഉത്തരവ്. രാത്രി മുഴുവൻ ഗാസയിൽ ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കയാണ്.
‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു’ ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റിൻ്റെ വാക്കുകൾ
കഴിഞ്ഞ രാത്രിയില്‍ ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തി. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും എന്ന പേരിലാണ് ഐഡിഎഫ് നീക്കം. ഗാസ ഒഴിപ്പിക്കാനുള്ള നീക്കം മുൻകൂട്ടി കണ്ട് ഈജിപ്ത് അതിർത്തി അടയ്ക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. വൈദ്യുതിയും വെള്ളവു ഉൾപ്പെടെ അടിസ്ഥാന സൌകര്യങ്ങൾ എല്ലാം വിലക്കിയാണ് മുന്നേറ്റം.

ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. തെക്കന്‍ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഐക്യ രാഷ്ട്രസഭയുടെ UNRWA ഏജൻസിക്ക് തീഴിൽ 1,40 000 എങ്കിലും അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
2014 ലേതിന് സമാനമായ ആക്രണത്തിനാണ് ജനസാന്ദ്രമായ ഗാസയിൽ ഇസ്രയേൽ ഒരുക്കം കൂട്ടുന്നത് എന്ന് ആശങ്ക ഉയരുന്നുണ്ട്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഗാസയുടെ സമ്പൂർണ്ണ ഉപരോധം എന്ന ആവശ്യം ഉന്നയിച്ചിരിക്കയാണ്.