ഇസ്രയേല്‍ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയില് പ്രകടമായും ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്നതോടെ എണ്ണവില ഉയരാം. അത് പണപ്പെരുപ്പം രൂക്ഷമാക്കുകയും ആഗോള ജി.ഡി.പി.യെ എതിരായി ബാധിക്കയും ചെയ്യാം. ഗീതാ ഗോപിനാഥ് പറഞ്ഞു.
എണ്ണവിലയില്‍ 10 ശതമാനം വര്‍ദ്ധനയുണ്ടായാല്‍ അത് ആഗോള ജി.ഡി.പി.യില്‍ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകും. ഇത് പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വര്‍ദ്ധിക്കാനിടയാക്കും. എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഐ.എം.എഫ്. സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധം കുടിയേറ്റ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. മാത്രമല്ല ഇത് വിനോദസഞ്ചാര മേഖലയെ തകര്ക്കുന്നതാവാം. ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ജനങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കയാണ്
ഓരോ രാജ്യങ്ങളും കൊണ്ടു വരുന്ന വ്യാപാര നിയന്ത്രണങ്ങൾ പ്രതിസന്ധി തീക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം ലോകത്ത് 30,000 വ്യാപാര നിയന്ത്രണ നിയമങ്ങളുണ്ടായി അവർ പറഞ്ഞു.