Sunday, August 17, 2025

2024 ഫെബ്രുവരി 29 ലീപ് ഡേ, ലീപ്ലിങുകളുടെ ജന്മദിനം എന്നാവും

മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക് സൂര്യനെ ഒരു തവണ വലംവയ്ക്കാൻ വേണ്ട സമയം. എന്നാൽ സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളേ ഉളളു. ബാക്കി വരുന്ന കാൽ ദിവസങ്ങളെല്ലാം ചേർന്ന് നാലുവർഷം കൂടുമ്പോൾ ഒരു ദിവസമാകും. ആ ഒരു ദിവസമാണ് അധിവർഷത്തിലെ ഫെബ്രുവരി 29. ഇംഗ്ലിഷിൽ ലീപ് ഇയർ എന്നാണ് അധിവർഷത്തെ വിളിക്കുക. ആ ദിവസമാണ് ലീപ് ഡേ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ലീപ്ലിങ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ്. 1896 ഫെബ്രുവരി 29 നാണ് അദ്ദേഹം ജനിച്ചത്. 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ. 99 –ാം വയസ്സിൽ മരിക്കുന്നതിനിടെ 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ! 1977ൽ 81–ാം വയസ്സിൽ പ്രധാനമന്ത്രിയായപ്പോൾ മൊറാർജിയോട് പ്രായം ഒരു പ്രശ്നമാകില്ലേ എന്ന ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി : ‘‘കലണ്ടർ അനുസരിച്ച് എനിക്ക് 19 വയസ്സേയുളളു’’.

ഫെബ്രുവരി 29ന് ജന്മദിനം വരാനുള്ള സാധ്യത 1461ൽ ഒന്നു മാത്രമാണ്. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 ‌അവരുടെ ജന്മദിനമായി കണക്കാക്കും. പ്രശസ്ത നർത്തകി രുഗ്മിണീ ദേവി അരുൺഡേൽ ആണ് ഇന്ത്യയിൽ അധിവർഷത്തിൽ ജനിച്ച ഏറ്റവും പ്രശസ്തയായ വനിത. 1904 ഫെബ്രുവരി 29ന് തമിഴ്നാട്ടിലെ മധുരയിലായിരുന്നു ജനനം. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയുമാണ് രുഗ്മിണീ ദേവി അരുൺഡേൽ. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപ്പണിക്കർ അന്തരിച്ചത് 2012 ഫെബ്രുവരി 29 ന് ആയിരുന്നു.
ലീപ് ഇയറിലെ ഫെബ്രുവരി 29നു ജനിച്ചയാളിനെ ‘ലീപ്ലിങ്’, ‘ലീപ്സ്റ്റർ’ എന്നൊക്കെയാണു വിളിക്കുക.

യൂറോപ്പിലെ ചില പ്രദേശങ്ങളിൽ ഫെബ്രുവരി 29 അവിവാഹിതരുടെ ദിനമായാണ് ആചരിക്കുന്നത്. വിഖ്യാത കാർട്ടൂൺ കഥാപാത്രം ‘സൂപ്പർമാൻ’ ജനിച്ചതായി ഭാവന ചെയ്തിരിക്കുന്നത് ഫെബ്രുവരി 29 ആണ്. 4 വർഷത്തിലൊരിക്കൽ മാത്രം ജന്മദിനം വരുന്നതുകൊണ്ടാണത്രേ സൂപ്പർമാന് മറ്റുള്ളവരെപ്പോലെ പ്രായമാകാത്തത്. 1988 ൽ സൂപ്പർമാന്റെ 50–ാം പിറന്നാളിന് അദ്ദേഹത്തിന്റെ ചിത്രം കവറായുള്ള ടൈം മാഗസിൻ പുറത്തിറങ്ങിയത് ഫെബ്രുവരി 29 നായിരുന്നു. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 ‌അവരുടെ ജന്മദിനമായി കണക്കാക്കും.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....