പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. സൌത്ത് അണിയാരത്തെ മലാൽ സുനീഷിന്റെ വീട്ടു കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.
നിർമ്മാണത്തിലിരിക്കുന്ന വീടാണ്. വീട്ടുകാർ ചലനം ശ്രദ്ധിൽപ്പെട്ട് രാവിലെ കിണർ പരിശോധിച്ചതായിരുന്നു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വയനാട്ടിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കും.

പുലിയെ കാണുന്നതിനായി നാട്ടുകാരായ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഈ പ്രദേശത്ത് പുലി എവിടെ നിന്ന് വന്നു എന്ന് വ്യക്തമല്ല. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശമുണ്ട്. ഇവിടെ നിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.