പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെ(26)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചാവക്കാട് പോലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അജ്മീര്‍ ദര്‍ഗയിലും മഹാരാഷ്ട്ര, ബിഹാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.