മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുന:സംഘടനയും അധികാരത്തിൻ്റെ വീതം വെപ്പും ചൂടു ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തന്നെ പുറത്തു പോകേണ്ടി വരുമോ. ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നാണ് താന്‍ അറിഞ്ഞതെന്ന് ആദിത്യ മാധ്യമങ്ങളോടു പറഞ്ഞു.
ഷിന്ദേയെ ഒതുക്കുക എന്നത് ബെ ജെ പി ലക്ഷ്യം വെച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ നേടിയ ഭരണം നിലനിർത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ ഇപ്പോൾ അജിത് പവാർ സംഘത്തെ കൂടെ ലഭിച്ചതോടെ ഇത് ഉച്ചത്തിൽ പറയാം എന്നായി. ഈ സാഹചര്യത്തിലാണ് ആദിത്യ താക്കറെയുടെ വിലയിരുത്തൽ.
എന്‍.സി.പി. പിളര്‍ത്തിയ അജിത് പവാറും ഒപ്പം വന്നവരിൽ എട്ട് എം.എല്‍.എമാരും സര്‍ക്കാരിൻ്റെ ഭാഗമായിട്ടുണ്ട്. ഇതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എല്‍.എമാരെയും ഒതുക്കാനുള്ള അവസരമായി.
ശിവസേന പിളര്‍ത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നാണ് ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനത്താണ്. ഇപ്പോൾ എൻ സി പിയെയും പിളർത്തി.
അജിത് പവാറും എം.എല്‍.എമാരും സര്‍ക്കാരിന്റെ ഭാഗമായതിന് പിന്നാലെ ഷിന്ദേ ഗ്രൂപ്പില്‍നിന്നുള്ള 17-18 എം.എല്‍.എമാര്‍ തങ്ങളുമായി ആശയവിനിമയം നടത്തിയെന്ന് ശിവസേന (യു.ബി.ടി.) വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. രാജിവെക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഷിന്ദേ വ്യക്തമാക്കിയതും ഇതിനോട് കൂട്ടി വായിക്കാം.
അയോഗ്യതാവിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് ശിവസേനയിലെ മുഖ്യമന്ത്രി ഷിന്ദേയ്ക്ക് ഒപ്പമുള്ള ഗ്രൂപ്പിലെ 40 എം.എല്‍.എമാര്‍ക്കും ഒപ്പം ഉദ്ധവ് താക്കറെയുടെ കൂടെയുള്ള 14 എം.എല്‍.എമാര്‍ക്കും മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
എൻ സി പി പളർന്നെത്തിയവർ വന്ന സാഹചര്യത്തിൽ ഷിന്ദേയ്‌ക്കൊപ്പമുള്ള എം.എല്‍.എമാരുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. മന്ത്രിസ്ഥാനം മോഹിച്ചെത്തിയവർക്ക് എൻ സി പി വരവ് പ്രതീക്ഷകൾ ഇല്ലാതാക്കും. മാതൃ പാർട്ടിയെ പിളർത്തി പുറത്ത് വന്നവർക്ക് അധികാരം തന്നെയാവും ആദ്യ പരിഗണന.