മാലിദ്വീപിന്‍റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
“മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യാ ഗവൺമെന്റിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇന്ത്യൻ എർത്ത് സയൻസസ് മന്ത്രി കിരണ്‍ രിജുവിനെ കണ്ട വേളയില്‍ ആണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു ഔദ്യോഗികമായി അഭ്യർത്ഥിച്ചത്,” മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് ആവശ്യം ഉന്നയിച്ചത്.
മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രിയായ കിരണ്‍ റിജിജുവായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കേണ്ടതിന് പകരം കേന്ദ്രമന്ത്രിയെ അയക്കുകയായിരുന്നു.
മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നത് ഇരു രാജ്യങ്ങളും പരിഹരിക്കേണ്ട വിഷയങ്ങളിൽ ഒന്നാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുയിസു സൂചിപ്പിച്ചിരുന്നു.
2013 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ച മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യമീനുമായി അടുപ്പമുള്ളയാളാണ് മുയിസു.