ആര്‍പ്പൂക്കര ഗ്രാമപ്രദേശത്തെ അഞ്ച് പ്രധാന പാടശേഖരങ്ങളിലൂടെയാണ് മണിയാപറമ്പ് – ചീപ്പുങ്കല്‍ റോഡ് കടന്നുപോകുന്നത്. ചൂരത്തറ – നടുവേലിക്കര, പാഴേട്ടുമേക്കരി, കണ്ടമുണ്ടാലിക്കരി, മഞ്ചാടിക്കരി, പള്ളിത്താഴം തുടങ്ങിയ പാടശേഖരങ്ങളും മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാര്‍തോടിനോടും ചേര്‍ന്നുവരുന്ന ഈ റോഡ് പ്രകൃതിഭംഗി നിറഞ്ഞ് തുളമ്പുന്നതാണ്. ഇതുവഴി ആര്‍പ്പൂക്കര ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെയും ഉള്‍നാടന്‍ ടൂറിസം മേഖലയും, ഒപ്പംതന്നെ കാര്‍ഷികമേഖലയുടെ വികസനത്തിന് അത്യന്താപേക്ഷികവും ആണ്.
പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കും, വ്യവസായസംരംഭകര്‍ക്കും വളരെയധികം പ്രയോജനകരമാണ് ഈ റോഡിന്റെ വികസനപൂര്‍ത്തീകരണം. അതിലൂടെ ഒരു വലിയ വളര്‍ച്ച കാര്‍ഷികമേഖലയില്‍ എന്നോണം ഉള്‍നാടന്‍ ടൂറിസം മേഖലയിലും മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷിക തൊഴിലാളികള്‍ക്കും വളരെ പ്രയോജനകരമാണ്. കുമരകം കേന്ദ്രീകരിച്ചുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍പ്പൂക്കര മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും അതിലൂടെ കുടുംബങ്ങളുടെയും നാടിന്റെയും വികസനം യാഥാര്‍ത്ഥ്യമാക്കാം. ഈ റോഡ് വികസനം തന്നെ കാര്‍ഷിക ഹബ്ബ് ആക്കി മാറ്റാനും അപ്പര്‍ കുട്ടനാടിന്റെ വെനീസ് ആക്കി മാറ്റാനും കഴിയും. നാടിന്റെ വികസനം നന്മ വിളയുന്ന ഭൂമിയാകട്ടെ.

എന്ന്
ശ്രീനാഥ് രഘു
ജനറല്‍ സെക്രട്ടറി,
കോണ്‍ഗ്രസ് ആര്‍പ്പൂക്കര മണ്ഡലം കമ്മറ്റി