സംഘര്‍ഷം എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യപ്പെട്ട് മണിപ്പുരിലെ ബി.ജെ.പി. സഖ്യകക്ഷി നേതാവ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ മയങ്ലബാം രാമേശ്വര്‍ സിങ്ങാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് കുക്കി വിഭാഗക്കാരായ കുടിയേറ്റക്കാരും പ്രക്ഷോഭകാരികളും നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന ന്യായീകരണം മുൻ നിർത്തിയാണ് ഇത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കടമമെടുത്താണ് ആവശ്യത്തിന് പിന്തുണ തേടുന്നത്.
മണിപ്പൂരിൽ മാത്രം പേര രാജ്യം മുഴുവൻ സർജിക്കൽ സ്ട്രൈക്ക് ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
കുടിയേറ്റ ഭീതി പരത്തി കുക്കികളെ ഇല്ലാതാക്കാൻ ആവശ്യം
പുറത്തുനിന്ന് നുഴഞ്ഞുകയറിയവര്‍ക്ക് സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ദേശസുരക്ഷയും അപകടത്തിലാണ്. മണിപ്പുരിനെ മാത്രമല്ല, രാജ്യത്തെ ആകെ രക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, പ്രശ്‌നത്തെ എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യമാണെന്നും എം. രാമേശ്വര്‍ സിങ് പറഞ്ഞു.
മ്യാന്‍മറില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ കഴിഞ്ഞമാസം മണിപ്പുര്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു. ജൂലായില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 700 അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണിപ്പുരില്‍ സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ജൂലായ് 22, 23 തീയതികളില്‍ 301 കുട്ടികളടക്കം 718 കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ കണക്ക്.
എന്നിങ്ങനെ കൃത്യമായ വിഭജിത കണക്കുകൾ സർക്കാർ തന്നെ തയാറാക്കിയിട്ടുണ്ട് എന്നാണ് രാമേശ്വർ സിങ്ങിൻ്റെ വെളിപ്പെടുത്തലിൽ വ്യക്തമാവുന്നത്. 2020 ൽ എതിർ സ്ഥാനാർത്ഥിയുടെ വിജയം അസാധുവാക്കപ്പെട്ട് കോടതി വിധിയിലൂടെ നിയമ സഭയിൽ എത്തിയ വ്യക്തിയാണ് എം രാമേശ്വർ
ഇരുവിഭാഗങ്ങളായി പൂർണ്ണമായും മെത്തേ കുക്കി ജനങ്ങളെ വിഭജിച്ചിരിക്കയാണ്. സംസ്ഥാന ഭരണ കൂടം ഇതിൽ എടുക്കുന്ന സമീപനവും പ്രസ്താവനയിലെ കണക്ക് അവതരണത്തിൽ പുറത്തു വന്നു. മണിപ്പൂരിലും മിസോറാമിലും പൌരൻമാരുടെ ബയോമെട്രിക്ക് വിവരങ്ങൾ സപ്തംബറിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു.