മോഹൻലാൽ ചിത്രം ‘നേര്’ നാളെ റിലീസിനെത്തുകയാണ്. മോഹൻലാലിൻ്റെ ഒരു മുഴുനീള കഥാപാത്രമാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ ഏറെക്കാലത്തിന് ശേഷം വിജയത്തിനായുള്ള കാത്തിരിപ്പാണ് ഈ ചിത്രം. ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു ജോസഫും മോഹൻലാലും മുൻകൂർ പറഞ്ഞെങ്കിലും ലാൽ ആരാധകരുടെ തിരിച്ചു വരവിൻ്റെ പ്രതീക്ഷയുമാണ്.
വിവാദത്തോടെ ശ്രദ്ധയിലേക്ക്
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന് ദീപക് ഉണ്ണി നൽകിയ ഹർജി ചർച്ചയായെങ്കിലും കോടതി ഹർജി നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നേര് സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ദീപക് ഉണ്ണി ഹർജി നൽകിയത്. മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് ദീപക് ഹർജിയിൽ പറയുന്നു. ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും, തുടർന്ന് സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നെന്നും ദീപക് ഉണ്ണി പരാതിയിൽ പറയുന്നു.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും നേരിനുണ്ട്. താൻ ഒരു മുഴുനീള വക്കീൽ കഥാപാത്രത്തിലെത്തുന്ന സിനിമയാണ് നേര് എന്നും ഇതുവരെ ചെയ്യാത്ത കഥാപാത്രമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്.