മൊണ്ടാഷ് ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്ര മേള “moiff 2024” എഡിഷന് വെള്ളിയാഴ്ച തുടക്കം. ഫെബ്രുവരി 23, 24, 25 തീയതികളിലായി പയ്യോളിയിൽ മൂന്ന് ദിവസത്തെ മേളയാണ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ ആസ്വാദകലോക ശ്രദ്ധ നേടിയ 12 ചിത്രങ്ങളാണ് ഇത്തവണ മൊണ്ടാഷ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര ലോകത്തെ പ്രശസ്തരും എഴുത്തുകാരും ചിന്തകരും പങ്കാളികളാവും. പയ്യോളി ടൌണിൽ പെരുമ ഓഡിറ്റോറിയത്തിലാണ് വേദി.
ഇന്ന് ഫെബ്രുവരി 23 ന് വെള്ളിയാഴ്ച രാവിലെ 9. 30 ന് തുടക്കമാവുന്ന മേളയിലെ ആദ്യ ചിത്രം പ്രശസ്ത സംവിധായകൻ റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ഒളിവർ ട്വിസ്റ്റാണ്. ഇതിന് തുടർച്ചയായി 11. 30 ന് തർക്കോവ്സ്കിയുടെ ക്ലാസിക് ഐവാൻസ് ചൈൽഡ്ഹുഡ്.
എല്ലാ സിനിമകളും മലയാളം സബ്ടൈറ്റിൽ നൽകിയാണ് പ്രദർശിപ്പിക്കുന്നത്. ഇവയിൽ പലതും മൊണ്ടാഷ് പ്രവർത്തകർ തന്നെ തയാറാക്കിയതാണ്. നാല് പതിറ്റാണ്ടായി രംഗത്തുള്ള മൊണ്ടാഷ് ഫിലിം സൊസൈറ്റി സജീവ പ്രവർത്തനങ്ങളിലാണ്. എല്ലാ മാസവും പയ്യോളി കേന്ദ്രമായി ലോക സിനിമകളുടെ പ്രദർശനം സൌജന്യമായുണ്ട്. ഇതര പ്രദേശങ്ങളിൽ മേളകൾക്ക് സഹകരണവും നൽകുന്നു. പുതിയ ഉണർവ്വായി മൊണ്ടാഷ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ (MOIFF-) എന്ന പേരിൽ ചലച്ചിത്ര മേളയിലേക്കും എത്തിയിരിക്കുകയാണ്. മോയിഫ് രണ്ടാം എഡിഷനാണ് ഇത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് മേളയുടെ ഔപചാരിക ഉദ്ഘാടനം. നാടക സിനിമാ നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ ഉദ്ഘാടനം നിർവ്വഹിക്കും. മൂന്നു ദിവസവും വൈകുന്നേരം ഓപ്പൺ ഫോറം, ചലച്ചിത്ര രംഗത്തെ പ്രശസ്തരുമായി ചർച്ച, സംവാദം എന്നിങ്ങനെയും അവസരമുണ്ട്. ലോക സിനിമയുടെ ചിത്ര ജാലകം തുറക്കുന്ന ദിലീപ് കിഴൂരിന്റെ പെയിൻ്റിങ് സീരീസും ഇതോടൊപ്പമുണ്ട്.
സംവിധായകൻ ജിയോ ബേബി, ചലച്ചിത്ര നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ, തിക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ, സിനിമാ നിരൂപകരായ ടി കെ ഉമ്മർ, സി വി രമേശൻ, മുതിർന്ന ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരുമായ വി കെ ജോസഫ്, ജി പി രാമചന്ദ്രൻ, യുവ സാഹിത്യകാരനും സംവിധായകനുമായ വിനോദ് കൃഷ്ണ, വി കെ ജോബിഷ്, ഷിജു ആർ, എന്നിവർ മേളയിൽ ചലച്ചിത്ര പ്രേമികളുമായി സംവദിക്കും. സിനിമാ സാഹിത്യ രംഗങ്ങളിലെ പ്രശസ്തർ മേളയുടെ ഭാഗമായി എത്തിച്ചേരുന്നുണ്ട്.
ഫെബ്രുവരി 23 വെള്ളി
1. ഒലിവര്‍ ട്വിസ്റ്റ്
Roman Polanski 2005/130 min./
USA/English (Malayalam Subtitle)
2. ഐവാന്‍സ് ചൈല്‍ഡ്ഹുഡ്
Andrei Tarkovsky 1962/95 min./
Russia
(Malayalam Subtitle)
3. പാര്‍ച്ച്ഡ്
Leena Yadav 2015/118 min./
India/Hindi
(Malayalam Subtitle)
ഉദ്ഘാടനസമ്മേളനം വൈകുന്നേരം 5 മണി
4. ചുരുളി
Lijo Jose Pellissery 2021/120 min./
India/Malayalam
ഫെബ്രുവരി 24 ശനി
1. ദ മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍
Kaouther Ben Hania 2020/104 min./
Tunisia, France, Germany/Aribi, English (Malayalam Subtitle)
2. ടീച്ചേഴ്‌സ് ലോഞ്ച്
Ilker Catak 2023/98 min./Germany/German (Malayalam Subtitle)
3. മീ ക്യാപ്റ്റന്‍
Matteo Garrone 2023/121 min./
Italy, Belgium, France / French (Malayalam Subtitle)
ഓപ്പണ്‍ ഫോറം വൈകുന്നേരം 5 മണി
4. ക്വാ വാദീസ് ഐദ
Jasmila Zbanic 2020/102 min./ Germany, France, Turkey / English, Serbian, Dutch (Malayalam Subtitle)
ഫെബ്രുവരി 25 ഞായര്‍
1. പേര്‍ഷ്യന്‍ വേര്‍ഷന്‍
Maryam Keshavarz 2023/107 min./
Iran / English (Malayalam Subtitle)
2. മിസ്റ്റര്‍ & മിസ്സിസ് അയ്യര്‍
Aparna Sen 2022/120 min./
India/Hindi (Malayalam Subtitle)
3. ഇന്‍ഷാ അല്ലാഹ് എ ബോയ്
Amjad Al Rasheed 2023/113 min./
France/Arabic (Malayalam Subtitle)
ഓപ്പണ്‍ ഫോറം വൈകുന്നേരം അഞ്ച് മണി
4. ഓള്‍ഡ് ഓക്ക്
Ken Loach 2023/113 min./
UK, France, Belgium/English
(Malayalam Subtitle)
ഓപ്പണ്‍ ഫോറം
ഫെബ്രുവരി 24
മോഡറേറ്റര്‍ വി.കെ. ജോബിഷ്
പങ്കെടുക്കുന്നവര്‍ ടി.കെ. ഉമ്മര്‍, ജോളി ചിറയത്ത്,
സ്മിത പന്ന്യന്‍, സി.വി. രമേശന്‍ (ചലച്ചിത്ര നിരൂപകന്‍)
വിഷയം സിനിമ – ജനാധിപത്യം
ഓപ്പണ്‍ ഫോറം
ഫെബ്രുവരി 24
മോഡറേറ്റര്‍ ഷിജു ആര്‍.
പങ്കെടുക്കുന്നവര്‍ വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, വിനോദ് കൃഷ്ണ
വിഷയം പുതിയ കാലം, പുതിയ സിനിമ