ലഹരി ഉപയോഗം തിരിച്ചറിയാൻ പുതിയ സംവിധാനവുമായി പൊലീസ്.കൊണ്ടു നടക്കാവുന്ന ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും ഏത് ലഹരിയും മെഷീന്‍ തിരിച്ചറിയും.
തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.