Friday, February 14, 2025

ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചു, കുരുക്കിയത് 150 കേസുകളിൽ

2024 പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഇത് തിരിച്ചടിയായി.

സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ചോദ്യം ചെയ്ത് ഇമ്രാന്‍ പാക് ഹൈക്കോടതിയെ സമീപിച്ചു. കോടതി വിലക്ക് റദ്ദാക്കാന്‍ വിസമ്മതിച്ചു. കോടതിയില്‍ നിന്നു തിരിച്ചടിയേറ്റിട്ടും ഇമ്രാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചതിനു പുറമേ ഇമ്രാന്‍ പ്രചരണത്തിനും തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി വോയ്സ് ക്ലോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ജയിലില്‍ കഴിഞ്ഞുകൊണ്ടു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണെന്നതിനാലാണ് ഇമ്രാന്റെ പത്രിക തള്ളിയതെന്നു പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു. സൂഷ്മപരിശോധന നടത്തുന്നതിനുള്ള അവസാന ദിനമായ ഇന്ന് ഇമ്രാന്റെ പത്രിക മാത്രമാണ് തള്ളിയത്.

2018ല്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പിന്തുണയോടെ പ്രധാനമന്ത്രിപദമേറിയ ഇമ്രാനെ കഴിഞ്ഞ വര്‍ഷമാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കിയത്. തനിക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫിനെതിരെ വലിയതോതിലുള്ള പ്രചാരണവും ഇമ്രാന്‍ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തോഷകാന കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുന്നത്. ഏകദേശം 150 ലധികം കേസുകളാണ് നിലവില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ളത്.

Share post:

spot_imgspot_img

Popular

More like this
Related

കെയുഡബ്ള്യു ജെ സംസ്‌ഥാന സമ്മേളനത്തിന് തുടക്കമായി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. പാലാരിവട്ടം...

ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം....

കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ

വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം...

ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്....