മലപ്പുറത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച മത പ്രഭാഷകൻ തൻ്റെ പദവി ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. സ്കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നുവെന്നും കുട്ടി പറയുന്നുണ്ട്. തന്നെ ഇത്തരത്തിൽ നിരവധി തവണ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പതിമൂന്നുകാരൻ മൊഴി നൽകിയത്.
സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയായി മാറുകയാണ്. എല്ലാതരം വിദ്യാകേന്ദ്രങ്ങളിലും കൌൺസിലിങ് കേന്ദ്രങ്ങളും ഇത്തരത്തിലുള്ള സംവിധാനങ്ങളും വേണം എന്ന ആവശ്യ ശരിവെക്കുന്ന സാഹചര്യമാണ്. മാത്രമല്ല ഇത്തരം കേസുകൾ മറച്ചു വെക്കുന്നവർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യം ഉയരുന്നു.

മതവിശ്വാസത്തിൻ്റെ കുത്തക ഏറ്റെടുത്ത ക്രിമിനൽ, വാഴ്ത്താൻ അനുയായികൾ
പതിമൂന്നുകാരൻ്റെ തുറന്നു പറച്ചിലിനെ തുടർന്ന് സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ ശരിയാണെന്ന് കണ്ടെത്തി. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി മുഹമ്മദ് ഷാക്കിർ മത വിഷയങ്ങളിൽ ആധികാരിക ഉപദേശങ്ങൾ നൽകിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇയാൾ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അതേ സമയം വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു. നെഗററീവ് പബ്ലിസിറ്റിയെയും ഇയാൾ തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നു.