പി.എസ്.സി. പരീക്ഷകളിൽ വീണ്ടും മാറ്റം. നിപ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ മാറ്റങ്ങൾ.
സെപ്റ്റംബർ 19-നു നടത്താനിരുന്ന ഓൺലൈൻ പരീക്ഷകളും സെപ്റ്റംബർ 20, 21 തീയതികളിലെ മറ്റു പരീക്ഷകളും മാറ്റിവെച്ചു. സെപ്റ്റംബർ 20, 21 തീയതികളിൽ കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റി. മറ്റു ജില്ലകളിലെ വകുപ്പുതല പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കെ.എം.എം.എല്ലിൽ ജൂനിയർ സൂപ്പർവൈസർ(കാറ്റഗറി 13/2022), അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്-2(കാറ്റഗറി 718/2022) എന്നിവയ്ക്ക് 19-നു നടത്താനിരുന്ന ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. രാവിലെ 9-നും 11.15-നും തുടങ്ങുന്നവിധം രണ്ട് ബാച്ചുകൾ ഈ പരീക്ഷയ്ക്കു നിശ്ചയിച്ചിരുന്നു. വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ(ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്-കാറ്റഗറി 7/2022), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡയറ്റ് ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്-കാറ്റഗറി 349/2022, 350/2022, 353/2022, 354/2022, 355/2022, 356/2022), ലക്ചറർ (ഉറുദു, കന്നഡ-കാറ്റഗറി 361/2022, 363/2022) തസ്തികകളിലേക്കുള്ള സെപ്റ്റംബർ 20-ലെ പരീക്ഷകളാണ് മാറ്റിയത്. കെ.ടി.ഡി.സി.യിൽ ബോട്ട് ഡ്രൈവർ(കാറ്റഗറി 160/2022, 175/2022), വനംവകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ(കാറ്റഗറി 447/2022), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡയറ്റ് ലക്ചറർ(ഇംഗ്ലീഷ്, സംസ്‌കൃതം-കാറ്റഗറി 351/2022, 352/2022, 359/2022, 360/2022) എന്നിവയ്ക്ക് സെപ്റ്റംബർ 21-നും നിശ്ചയിച്ച പരീക്ഷകൾ മാറ്റി.