മിമിക്രി വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി. പാര്‍ലമെൻ്റിൽ എം.പി.മാരെ കൂട്ടത്തോടെ പുറത്താക്കിയത് മാധ്യമങ്ങള്‍ക്ക് പ്രശ്‌നമല്ലാതാവുന്നത് എന്തെന്ന് രാഹുൽ ഗാന്ധി. ഇതൊന്നു കാണാതെ മിമിക്രിക്ക് പിറകെയാണ്. അനാവശ്യവിവാദങ്ങളില്‍ ചര്‍ച്ച നടത്തുന്നതില്‍ മാത്രമാണ് മാധ്യമങ്ങൾക്ക് ശ്രദ്ധയെന്നും രാഹുല്‍ വിമര്‍ശിച്ചു.
അദാനിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല, റഫേലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല, തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പി.മാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. അതിനെ കാണുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.’ക്ഷുഭിതനായാണ് രാഹുൽ പ്രതികരിച്ചത്.
‘എം.പി.മാര്‍ അവിടെ ഇരിക്കുകയായിരുന്നു. ഞാനാണവരുടെ വീഡിയോ എടുത്തത്. അത് എന്റെ ഫോണിലുണ്ട്. മാധ്യമങ്ങള്‍ അത് സംപ്രേഷണം ചെയ്യുന്നു. ഞങ്ങളുടെ 150 എം.പി.മാരെയാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലും ചര്‍ച്ചയില്ല.
പാര്‍ലമെന്റ് സുരക്ഷാവീഴ്ചയും കൂട്ടസസ്‌പെന്‍ഷനും ചോദ്യം ചെയ്ത് പ്രതിപക്ഷ എം.പി.മാര്‍ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് മിമിക്രി കാണിച്ചതാണ് വിവാദത്തിന്റെ പശ്ചാത്തലം. ഇത് രാഹുല്‍ ഗാന്ധി ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ തന്നെ അവഹേളിച്ചു എന്നാരോപണമായി ധന്‍കര്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ അവസരമാക്കി ബി ജെ പി
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ അനുകരിച്ച സംഭവത്തിൽ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി ജാട്ട് സംഘടനകൾ ഇത് രാഷ്ട്രീയമായി ഉപയോഗിച്ചത്. കോൺഗ്രസിന്റെ പ്രതീകാത്മക ശവമഞ്ചം കത്തിച്ചാണ് ജാട്ട് സംഘടനകളുടെ പ്രതിഷേധം. ന്യൂനപക്ഷങ്ങളെ നിരത്തിയാണ് ഇത് രാഷ്ട്രീയ പ്രതിഷേധമായി ബിജെപി ഉയർത്തി എടുത്തത്. ഇതിന് പിന്നാലെ മാധ്യമങ്ങളും എടുത്തു പിടിച്ചു.
തന്റെ സമുദായത്തെയും പശ്ചാത്തലത്തെയും അപമാനിച്ചുവെന്നാണ് ഇതിനോട് ധൻകർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ജാട്ട് സമുദായം ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മിമിക്രി രാഷ്ട്രീയ ആയുധമാക്കി, സുരക്ഷാ വീഴ്ചയ്ക്കെതിരെയും സസ്പെൻഷനെതിരെയും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.