കോഴിക്കോട് നഗരത്തിൽ സി.എച്ച് മേല്‍പ്പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.
ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിനകത്ത് നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. മേൽപ്പാലത്തിൽ വെച്ചാണ് അപകടം.
തീപിടിച്ച ഉടനെ പോലീസിനും ഫയര്‍ ഫോഴ്‌സിനും വിവരം അറിയിച്ചു. ബീച്ച് സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.