സൗദി അറേബ്യയിൽ ഭൂമിക്കടിയിൽ വീണ്ടും വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. മൈനിങ് കമ്പനിയായ മഹ്ദൻ്റെ മൻസൂറ മസ്രാഹ് സ്വർണ്ണ പാടത്തിന് ചേർന്നാണ് പുതിയ നിക്ഷേപവും തിരിച്ചറിഞ്ഞത്.
2022 ൽ ഖനനം ആരംഭിച്ച ശേഷം ആദ്യമായാണ് നൂറു കിലോ മീറ്റർ ദൈർഘ്യമേറിയ സ്വർണ്ണ പാളി തിരിച്ചറിയുന്നത് എന്നാണ് കമ്പനി അറിയിച്ചത്. ഒരു ടൺ അയിരിൽ നിന്നും 10.4 ഗ്രാം എന്ന തോതിലാണ് ഇവിടത്തെ സ്വർണ്ണ സാന്ദ്രത. ഉയർന്ന നിലവാരമാണ് ഇത്.
സൌദിയുടെ സാമ്പത്തിക കുതിപ്പിന് ഇത് കരുത്തേകുമെന്ന് മഹ്ദെൻ സി ഇ ഒ റോബർട്ട് വിൽട് അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ മൂന്നാമത്തെ വരുമാന സ്രോതസാണ് ഖനനം. 1.3 ട്രില്യൺ ഡോളറിൻ്റെ ധാതു സമ്പത്താണ് സൌദിക്ക് സ്വന്തമായുള്ളത്.