പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്ക്. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് വാർത്ത.
അനൗദ്യോഗിക കൂടികാഴ്ച മാത്രമായിരുന്നു എന്നാണ് ഷോൺ ജോർജ് പ്രതികരിച്ചത്. എന്നാൽ വീണ്ടും രാഷ്ട്രീയ ഭാവി തേടി എത്തിയിരിക്കയാണ് പി സി ജോർജിൻ്റെ തന്ത്രം എന്നാണ് വിലയിരുത്തൽ.
എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുകയാണ്. ഇതിനിടെ ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് തൊട്ടു പിറകെയാണ് കൂടിക്കാഴ്ച്ച നടന്നത്.
നേരത്തെ എൻ ഡി എ യുടെ ഒപ്പം നിന്നയാളാണ് പി സി ജോർജ്. പിന്നീട് തൃക്കാക്കര തെരഞ്ഞടുപ്പിൽ അദ്ദേഹം കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവും തൻ്റെ രാഷ്ട്രീയ ഭാവിയുടെ തിരിച്ചെടുപ്പും ലക്ഷ്യം വെക്കുകയാണ്.