കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കഠിന പ്രയത്നത്തിൻ്റെ ഫലം – ടൊവിനോ
ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് രാവിലെ എണീറ്റപ്പോൾ ചിത്രത്തിന് ഓസ്ക്കാർ എൻട്രി. ഇരട്ടി മധുരമെന്ന് ടൊവിനോ ഇൻസ്റ്റാഗ്രാം ലൈവിൽ പ്രതികരിച്ചു. ഇന്റർനാഷണൽ അംഗീകാരം എന്നത് വളരെ സന്തോഷമാണ്. ഇനിയും ഒരുപിടി അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ലഭിക്കും. അത്രമേൽ ഹാർഡ് വർക്ക് ചെയ്‌ത സിനിമയാണ്.
ഇത് മലയാളികളുടെ പേഴ്‌സണൽ സിനിമയാണ്. അതുകൊണ്ടാണ് ഇത്രയും അംഗീകാരം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയത്. നമ്മുടെ കൂട്ടായ്മയാണ് ഈ സിനിമയെന്നും ടോവിനോ പറഞ്ഞു.
ഗുരു (1997),‘ആദാമിന്റെ മകൻ അബു’ (2011), ‘ജല്ലിക്കെട്ട്’ (2020) എന്നിവയാണു മുൻപു ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളസിനിമകൾ.
2018 പ്രളയം
പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ 16 അംഗ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സമിതിയാണു സിനിമ തിരഞ്ഞെടുത്തത്.
രാജ്യത്തെ വിവിധ ഭാഷകളിൽനിന്നുള്ള 22 സിനിമകളാണ് ഓസ്കർ എൻട്രിക്കുവേണ്ടിയുള്ള മത്സരത്തിലുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ ആശയമാണു ‘2018’ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്നു ഗിരീഷ് കാസറവള്ളി പറഞ്ഞു.
ബോക്സ് ഓഫിസിൽ വൻവിജയം നേടിയ സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.
വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക.
കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പ്രഖ്യാപനം.
30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018’ മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റേതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.
ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍