വടകര ചെരണ്ടത്തൂരിൽ മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു.
ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ വടക്കെ വലിയാണ്ടി സുധീറിന്റെ മകൻ ആദിദേവ് (17),കേക്കണ്ടി സുധീറിന്റെ മകൻ ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മാഹി കനാലിൽ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അപകടവിവരം കരയിലറിയാൻ വൈകിയത് രക്ഷാപ്രവർത്തനം പരാജയപ്പെടുത്തി.
മീൻ പിടിക്കാൻ പോയ ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടം. ബോട്ട് മറിഞ്ഞപ്പോൾ ആദി ദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. അഭിമന്യുവിൻ്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. അപ്പോഴേക്കും വൈകി. നാട്ടുകാരെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരെയും വടകരയിലവെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരച്ചിൽ കേട്ട് ഓടി എത്തിയത് ഇക്കരെക്കാർ

അഭിമന്യു നീന്തി അക്കരെ തിരുവള്ളൂര്‍ പഞ്ചായത്തിലെ വെള്ളൂക്കര മഠത്തില്‍മുക്ക് കുനിയില്‍ ഭാഗത്തെത്തി കണ്ടല്‍ക്കാടില്‍ പിടിച്ചുനിന്നു. നാട്ടുകാര്‍ ഇതുകണ്ട് എത്തിയപ്പോഴാണ് രണ്ടുപേര്‍ കനാലിലുണ്ടെന്ന് അഭിമന്യു പറയുന്നത്.
ഉടന്‍തന്നെ വെള്ളൂക്കര പ്രദേശത്തെ നാട്ടുകാര്‍ കനാലില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. അരമണിക്കൂറിനുള്ളില്‍ രണ്ടുപേരെയും കനാലിന്റെ അടിവശത്തുനിന്ന് കിട്ടി.
ഉടന്‍തന്നെ ആദിദേവിനെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ആദികൃഷ്ണയെ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അഭിമന്യുവിനെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.
ആദിദേവിന്റെയും ആദി കൃഷ്ണന്റെയും മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.