വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെയും പഠനത്തിൻ്റെയും ഭാഗമായി കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കം. ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ നിയമം വേണമെന്ന് ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
ഇതിനു തുടർച്ചയായി പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ നിയമങ്ങൾ അവതരിപ്പിച്ചു. മിനിമം സാലറിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നിയന്ത്രണമുണ്ട്. പുതിയ മാറ്റങ്ങൾ മൂന്നു ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് കരുതുന്നത്.
ജനാധിപത്യവും സ്വാതന്ത്രവും തേടി
മറ്റു രാജ്യങ്ങളിൽ നിന്ന് ആളുകൾ കുടിയേറുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു, അത് നിയന്ത്രിക്കാൻ താൻ നിർബന്ധിതനായതാണെന്നാണ് ഋഷി സുനക് പറയുന്നത്. ജാതി മതം വർഗ്ഗീയത പ്രാചീനമായ ആചാര വിശ്വാസ നിയന്ത്രണങ്ങൾ എന്നിവയിൽ നിന്നെല്ലാം പുതു തലമുറയ്ക്ക് ഉള്ള മനം മടുപ്പ് യുറേപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിപ്പിച്ചിരിക്കയാണ്. ഒന്നാം കിട രാജ്യങ്ങളിലേക്ക് എത്തുക കടുത്ത മത്സരമാണ്. ഇടത്തരം രാജ്യങ്ങളിലേക്ക് കടക്കുക എന്നതാണ് ഇതിന് പകരമായി ചെയ്യുന്നത്.
മനം മടുത്ത് യുവ തലമുറ

വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണ് കാനഡ, യു.കെ, യു.എസ്.എ, ജര്‍മ്മനി എന്നിവ. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇതിനോടകം വിദേശ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടി രാജ്യം വിട്ടത്. ഇതില്‍ തന്നെ കാനഡ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യമാണ് യു.കെ. 2021 ലെ സെന്‍സസ് പ്രകാരം യു.കെ, വെയില്‍സ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.
യു.കെയില്‍ ഈ വര്‍ഷത്തെ അധ്യായന വര്‍ഷം ഈ മാസത്തോടെ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കും. എന്നാല്‍ വിസ വേഗത്തില്‍ ലഭിക്കാനായി കൂടുതല്‍ പണം നല്‍കിയിട്ട് പോലും കാര്യമുണ്ടായില്ലെന്ന സങ്കടമാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പങ്കുവെയ്ക്കുന്നത്.
ഗൾഫ് മേഖലയിലേക്ക് ഒഴുകിയിരുന്ന പുതുതലമുറ ഇപ്പോൾ അമേരിക്കയും യൂറോപ്പുമാണ് ലക്ഷ്യം വെക്കുന്നത്. വ്യവസായികൾ മാത്രമാണ് ഇതര രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇതാവട്ടെ വിഭവങ്ങളിലും ബിസിനസ് സാധ്യകളിലും കണ്ണുവെച്ചാണ്. തെഴിൽ അന്വേഷിച്ചുള്ള യാത്ര കുടിയേറ്റം തന്നെയായാണ് ക്രമേണ മാറുന്നത്.
ആളുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഏറ്റവും വലിയ നിയന്ത്രണമാണ് തങ്ങൾ വരുത്തിയത് എന്നാണ് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്.
പ്രധാന മാറ്റങ്ങൾ
1. ജോലിക്കോ പഠിക്കാനോ യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
2. ശമ്പള പരിധി നിശ്ചയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു. ആ പരിധിക്കു മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമേ ഇനി മുതൽ യുകെയിലേക്ക് ജോലിക്ക് വരാൻ സാധിക്കുകയുള്ളു. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും. മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ശമ്പള പരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടാക്കി വർധിപ്പിച്ചു.
3. ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ഹെൽത്ത് കെയർ വിസയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളു.
4. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.
5. വിദ്യാർഥികളുടെ ഡിപെൻഡന്റ്സ് ആയി കുടുംബാംഗങ്ങൾ വരുന്നതിനും യുകെ നിയന്ത്രണമേർപ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു. 2023 സെപ്റ്റംബർ മാസം വരെ 153,000 വിസകൾ ഇത്തരത്തിൽ കുടുംബാംഗങ്ങൾക്ക് നൽകിയതായാണ് കണക്ക്.
യുകെയിൽ ജോലിചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് പുതിയ നിയമങ്ങളിലൂടെ ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത് . ഈ നിയമമാറ്റത്തിലൂടെ ഇത്രയുംകാലം ഭരിച്ച കൺസെർവേറ്റിവ് സർക്കാർ പരാജയം അംഗീകരിക്കുകയാണെന്ന വിമർശനവുമായി ലേബർ പാർട്ടിയിൽ നിന്നുള്ള ആഭ്യന്തര വകുപ്പ് വക്താവ് യെറ്റെ കൂപ്പർ രംഗത്തെത്തിയത് നിയമത്തിന് രാഷ്ട്രീയ മാനങ്ങളും നൽകുന്നു.
യു.കെ. അതിസമ്പന്നർ കൈ ഒഴിയുന്നു
10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ടുകൾ ചൂണ്ടി കാട്ടുന്നു. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 250-ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നു.
10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്.
ബ്രിട്ടനിലെ കോടീശ്വരന്മാര്‍ യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണമേധാവി ആന്‍ഡ്രൂ അമോയില്‍സ് പറയുന്നു. ദുബായില്‍ ലഭിക്കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങള്‍, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകര്‍ഷിക്കുന്ന മേഖലകള്‍.

ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും അതിസമ്പന്നരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നികുതിനിരക്കുകളാണ് യു.എ.ഇ.യിലുള്ളതെന്ന് ആന്‍ഡ്രൂ അമോയില്‍സ് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിലവാരത്തിലുള്ള ആതുരാലയങ്ങളുമുണ്ട്. ഒട്ടേറെ വിദേശികളും നഗരത്തില്‍ ചികിത്സതേടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ദുബായ് ഒരു സുരക്ഷിത താവളമാണ്.
മാത്രമല്ല മനോഹരമായ ബീച്ചുകളും ഇവിടെയുണ്ടെന്നും ആന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ യു.കെ.യില്‍നിന്ന് ഏറ്റവുമധികംപേര്‍ പോയത് പാരീസിലേക്കാണ്. 300 പേര്‍. മൊണാക്കോ (250), ദുബായ് (250), ആംസ്റ്റര്‍ഡാം (200), സിഡ്നി (200) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
