കേന്ദ്രമന്ത്രി വി. മുരളീധരനെ സംസ്ഥാന വികസനം മുടക്കു മന്ത്രി എന്ന് വിശേഷിപ്പിച്ച് പി.എ. മുഹമ്മദ് റിയാസ്. കേരളം പണം ചോദിച്ചത് മുരളീധരന്റെ തറവാട്ട് സ്വത്തിൽനിന്നല്ല എന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
അവകാശപ്പെട്ട പണമാണ് ചോദിച്ചത്. ജനിച്ചുവളർന്ന നാട് നശിച്ചുകാണാനുള്ള വികൃത മനസ്സായി മുരളീധരന്റെ മനസ്സ് മാറിയെന്നതാണ് യാഥാർത്ഥ്യം. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിലപാട് എന്താണ്. ഏതെങ്കിലും ഒരു വികസന പ്രവർത്തനത്തോട് കേന്ദ്രമന്ത്രിയെന്ന നിലയിൽ സഹകരിച്ചിട്ടില്ല. മാത്രമല്ല അത് മുടക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരള സംസ്ഥാന വികസന മുടക്കുമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത്. അത് ജനങ്ങൾ പൊതുവേ പറയുന്ന കാര്യമാണ് എന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.