ഒരു വാട്സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പിലുള്ളത് പോലെയുള്ള വ്യത്യസ്ത സിമ്മുകളിലെ അക്കൌണ്ട് ഉപയോഗിക്കാനുള്ള സൌകര്യമാണിത്.
ഇനി ഇതിനായി വാട്സാപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടി വരില്ല. എന്നാല്‍ പുതിയ ഫീച്ചര്‍ ചാലു ആയിക്കഴിഞ്ഞാൽ ഉടൻ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും.
സംഗതി എളുപ്പമാണ്

- വാട്സാപ്പ് സെറ്റിങ്സിൽ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
- രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന് പ്രോസസ് പൂര്‍ത്തീകരിക്കുക.
- പുതിയ അക്കൗണ്ട് റെഡി.
- ഇതേ Arrow ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.
സ്വകാര്യതയോ
രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും.
വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള് എത്തിയിട്ടുണ്ട്.