എ.സി.മിലാന്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇറ്റാലിയന്‍ ടീമായ നാപ്പോളിയെ വീഴ്ത്തിയാണ് മിലാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ചെറുതല്ല ഈ നേട്ടം. നീണ്ട 16 വർഷത്തെ മരണക്കളിയാണ്. 2007 ന് ശേഷം ആദ്യത്തെ നേട്ടമാണ്.
സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും ( Real Madrid )കടമ്പ കടന്നു. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എഫ് സിയെ ഇരു പാദങ്ങളിലുമായി 4 – 0 നു തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡിന്റെ സെമി ഫൈനല്‍ പ്രവേശം ചെല്‍സി എഫ് സിക്ക് എതിരായ രണ്ടാം പാദ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2 – 0 ന്റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ വെച്ചു നടന്ന ആദ്യ പാദത്തിലും 2 – 0 ന് റയല്‍ മാഡ്രിഡ് ജയം നേടിയിരുന്നു. രണ്ടാം പാദ പോരാട്ടത്തില്‍ റോഡ്രിഗൊയുടെ ഇരട്ട ഗോളാണ് റയല്‍ മാഡ്രിഡിന് ജയം സമ്മാനിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58, 80 മിനിറ്റുകളില്‍ ആയിരുന്നു റോഡ്രിഗൊയുടെ ഗോളുകള്‍. റോഡ്രിഗോ ഇരട്ടഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായി.
മിലൻ മാജിക്
ഇരുപാദങ്ങളിലുമായി 2-1 ന് വിജയിച്ചാണ് മിലാൻ ടീം അവസാന നാലിലെത്തിയത്. രണ്ടാം പാദമത്സരത്തില്‍ നാപ്പോളിയുമായി മിലാന്‍ 1-1 ന് സമനില പാലിച്ചു. 43-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡിലൂടെ മിലാന്‍ മുന്നിലെത്തിയെങ്കിലും മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സൂപ്പര്‍ താരം വിക്ടര്‍ ഒസിംഹെനിലൂടെ നാപ്പോളി സമനില ഗോള്‍ നേടി. അപ്പോഴേക്കും മിലാന്‍ സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചിരുന്നു. ഏഴ് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മിലാന്‍ അവസാനമായി കിരീടം നേടിയത് 2007-ലാണ്.
റയലിനും മിലാനും പിന്നാലെ സെമിയില്‍ പ്രവേശിക്കുന്ന മറ്റ് രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 12.30 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ ബെന്‍ഫിക്കയെയും ബയേണ്‍ മ്യൂണിക്ക് മാഞ്ചെസ്റ്റര്‍ സിറ്റിയെയും നേരിടും. നിലവില്‍ ഇന്ററിനും (2-0) സിറ്റിയ്ക്കും (3-0) വ്യക്തമായ മുന്‍തൂക്കമുണ്ട്.