Tuesday, August 19, 2025

എസ് എസ് എൽ സി ഫലം നാളെ അറിയാം; റിസൾട്ട് ലഭിക്കുന്ന സൈറ്റുകളും വിശദാംശങ്ങളും മനസിലാക്കാം

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ബുധനാഴ്ച ആറിയാം. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മൂന്നു മണിയോടെ റിസൾട്ട് അറിയാം

മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായി കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എങ്ങനെ അറിയാം

ഫലമറിയാൻ ഔദ്യോഗിക വെബ്സൈറ്റ് ആയ https://keralaresults.nic.in/ അല്ലെങ്കിൽ പരീക്ഷാഭവൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക https://pareekshabhavan.kerala.gov.in/index.php/results

വിശദാംശങ്ങൾക്ക് https://sslcexam.kerala.gov.in/

ഹോം പേജിൽ ‘Kerala SSLC Result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. തുടർന്ന് എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.

ഫലം ലഭിക്കുന്ന മറ്റ് സൈറ്റുകൾ

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.sietkerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in

2021, കഴിഞ്ഞ വർഷത്തെ ഫലം ഒറ്റ നോട്ടത്തിൽ

99.47 വിജയശതമാനമെന്ന റെക്കോർഡോടെയാണ്​ 2021 ലെ ഫലം വന്നത്.

4,21,887പേർ എസ്​.എസ്​.എൽ.സി പരീക്ഷ ​എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന്​ അർഹത നേടി. 2020 ൽ ഇത്​ 98.82 ശതമാനമായിരുന്നു. 0.65 ശതമാനത്തിന്‍റെ വർധനയുണ്ടായി.

എല്ലാ വിഷയത്തിലും എ പ്ലസ്​ നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടി. 41906 പേരാണ്​ 2020 ൽഎല്ലാ വിഷയത്തിനും എ പ്ലസ്​ നേടിയത്​. 79412 എ പ്ലസിൽ വർധനവ്​.

കണക്കുകൾ

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ -99.85 ശതമാനം

വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -വയനാട്​ 98.13 ശതമാനം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല -പാല 99.97ശതമാനം

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല -വയനാട്​ 98.13 ശതമാനം.

ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക്​ മുഴുവൻ എ പ്ലസ്​ നേടിയ വിദ്യാഭ്യാസ ജില്ല -മലപ്പുറം. മലപ്പുറത്ത്​ 7838 പേർക്ക്​ മുഴുവൻ എ പ്ലസ്​ നേടി.

ഗൾഫിൽ ഒമ്പത്​ വിദ്യാലയങ്ങൾ. 573 ​വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 556 പേർ ഉന്നത വിദ്യാഭ്യാസത്തിന്​ അർഹത നേടി. 97.03 ശതമാനം. മൂന്ന്​ ഗൾഫ്​ സെന്‍ററുകളിൽ 100 ശതമാനം വിജയം നേടി.

ലക്ഷദ്വീപിൽ ഒമ്പത്​ പരീക്ഷ സെന്‍ററുകൾ 627 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 607 പേർ ഉന്നതവിദ്യാഭ്യാസത്തിന്​ യോഗ്യത നേടി. 96.81 വിജയശതമാനം.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്‍റർ -പി.കെ.എം.എച്ച്​.എസ്​.എസ്​ എടരിക്കോട്​ മലപ്പുറം ജില്ല -2076 വിദ്യാർഥികൾ പരീക്ഷ എഴുതി.

കുറവ്​ പരീക്ഷ എഴുതിയ സെന്‍റർ സെന്‍റ്​ തോമസ്​ എച്ച്​.എസ്​.എസ്​ നിരണം, പത്തനംതിട്ട -ഒരു വിദ്യാർഥിയാണ്​ ഇവിടെ പരീക്ഷ എഴുതിയത്​.

സാങ്കേതിക വിഭാഗം

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലം ഇപ്രകാരമായിരുന്നു. ടി.എച്ച്.എസ്.എല്‍.സിയിൽ 48 സ്​കൂളുകളിലായി 2889 വിദ്യാർഥികൾ പരീക്ഷ എഴുതി. 2881പേർ ഉന്നത വിദ്യാഭ്യാസത്തിന്​ അർഹത നേടി. 99.72 ശതമാനമാണ്​ വിജയശതമാനം. 704 പേർ മുഴുവൻ എ പ്ലസിനും അർഹത നേടി.

4,22,226 വിദ്യാർഥികളാണ്​ പരീക്ഷ എഴുതിയത്​. കേരളത്തിൽ ഓൺലൈൻ സ്​കൂൾ സംവിധാനത്തിൽനിന്ന്​ പൊതുപരീക്ഷ എഴുതിയ ആദ്യ ബാച്ചായിരുന്നു ഇത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....