നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കെട്ടിട നികുതി അവ നില്ക്കുന്ന സ്ഥലത്തിന് അനുസരിച്ച് വര്‍ധിക്കും. ഭൂമിയുടെ ന്യായ വില കൂടി കണക്കിലെടുത്ത് ഓരോ പ്രദേശത്തെയും നികുതി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതിനുള്ള ബില്ല് അടുത്ത ദിവസം പരിഗണിക്കും.
ഇതുവരെ മൂന്നു മേഖലകളായി തിരിച്ചായിരുന്നു നികുതി നിര്‍ണ്ണയം. ഇനി മുതല്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധനവും ഏര്‍പ്പെടുത്തും. പിഴ രണ്ടു ശതമാനമാവും. നികുതി അടച്ചില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് വസ്തുവകകള്‍ കണ്ടു കെട്ടാനും അധികാരമുണ്ടാവും.