പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിൽ കൂടി മോഹൻലാലിനെ ചോദ്യം ചെയ്യും.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുപ്പം പുലർത്തിയിരുന്ന ബന്ധങ്ങളുണ്ട്.
മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇതോടെ ചോദ്യങ്ങൾ ഉണ്ടാവും. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.