വിദൂര വിദ്യാഭ്യാസത്തിനും ,ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യുജിസി അംഗീകാരം. അംഗീകൃത സ്ഥാപനങ്ങള്‍ മുഖേനയുള്ള വിദൂര, ഓണ്‍ലൈന്‍ കോഴ്സുകള്‍ സാധാരണ കോഴ്സുകള്‍ക്ക് തുല്യമായി യുജിസി പരിഗണിക്കും. ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷന് പ്രകാരമാണ് പുതിയ മാറ്റം.
2014ലെ ഡിഗ്രികളുടെ സ്പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായ ഓപ്പണ്‍, ഡിസ്റ്റന്റ് പഠനത്തെയാണ് സാധാരണ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുന്നത്. ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് യുജിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുജിസി സെക്രട്ടറി രജനീഷ് ജെയിന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.


