അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.
സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും മറ്റ് അപകടങ്ങളിൽ പെടുന്നവർക്കും അടിയന്തര പരിചരണം നല്‍കാൻ ഐഎംഎയുടെ നേതൃത്വത്തിലാണ് പരിശീലനം.
തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കും. ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക. തലസ്ഥാനത്ത് ഇപ്പോൾ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.