ബി ജെ പി മുന്നണി ഭരണകാലത്തെ രൂക്ഷമായ വിലക്കയറ്റം താരതമ്യ കണക്കു സഹിതം ചൂണ്ടികാട്ടി ശശിതരൂർ. കോണ്‍ഗ്രസ് ഭരണകാലത്തും ബിജെപി ഭരണകാലത്തുമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വ്യത്യാസം പട്ടിക സഹിതം വിവരിച്ചാണ് എം പിയുടെ ആക്രമണം.
അരി, ഗോതമ്പ്, പച്ചക്കറി, പാല്, എണ്ണ തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
‘യുപിഎയും എന്‍ഡിഎയും തമ്മിലുള്ള മറ്റൊരു വ്യത്യാസം കൂടിയാണിത്. നിങ്ങള്‍ ഇത് ദിവസവും അനുഭവിക്കുന്നു’,
യുപിഎയും എന്‍ഡിഎയും തമ്മിലുള്ള മറ്റൊരു വ്യത്യാസം കൂടിയാണിത്. നിങ്ങള്‍ ഇത് ദിവസവും അനുഭവിക്കുന്നു’,- പട്ടികയോടൊപ്പം തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
2014-ലേയും 2022-ലേയും ഭക്ഷ്യവസ്തുക്കളുടെ വില വ്യത്യാസമാണ് അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുള്ളത്.
അരി, ഗോതമ്പ്, പരിപ്പ്, പഞ്ചാസാര, പാല്, തേയില, ഉപ്പ്, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ക്ക് പത്ത് മുതല്‍ 60 ശതമാനംവരെയാണ് വില വര്‍ധനവുണ്ടായിട്ടുള്ളതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത പട്ടികയില്‍ പറയുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നടുവൊടിക്കുന്ന വർധനവാണ്.
വനസ്പതിക്ക് 118 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2014-ല്‍ 73.47 രൂപ ഉണ്ടായിരുന്ന വനസ്പതിക്ക് ഇന്ന് 160.17 രൂപയാണ്. 118 ശതമാനം വിലക്കയറ്റം . പാംഓയിലിന്റെ വിലയില്‍ 109 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 74.58 രൂപയുണ്ടായിരുന്ന പാം ഓയിലിന് ഇന്നത്തെ വില 155.89 രൂപയാണ്
അരിക്കും ഗോതമ്പിനും 37 ശതമാനം വരെ വില ഉയർന്നു കഴിഞ്ഞു. ഉപ്പിന് പോലും 31 ശതമാനം വിലക്കയറ്റം ഈ കാലയളവിൽ ഉണ്ടായി. പരിപ്പ് വർഗ്ഗങ്ങളുടെ വില വർധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. ഉത്തരേന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന കടുക് എണ്ണയുടെ വില ഏകദേശം ഇരട്ടിയായി. 92 ശതമാനമാണ് വർധന.
ശശതരൂരിൻ്റെ ട്വീറ്റ് വൈറൽ ആയിരിക്കയാണ്


