പ്രമുഖ അമേരിക്കന്‍ സ്പോര്‍ട്സ് ലേഖകൻ ഗ്രാൻ്റ് വാള് (48) ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഖത്തറിലെ മീഡിയ സെൻ്ററിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്റ് മരിച്ചത്. പലതവണ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ള ഇദ്ദേഹം അമേരിക്കയിലെ പ്രസിദ്ധനായ സോക്കർ ജേർണലിസ്റ്റാണ്.
സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിന്‍ബോ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ഗ്രാന്റ് വാളിനെ നേരത്തെ തടഞ്ഞുവെച്ചിരുന്നു.


