മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍കുമാര്‍ റെഡ്ഢി ബി.ജെ.പി.യില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ റെഡ്ഢിക്ക് അംഗത്വം നല്കി. കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പരാജിതനായ ശേഷം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയതായിരുന്നു. പക്ഷെ അവസരങ്ങൾ ലഭിക്കാതെ നിശ്ശബ്ദനായിരുന്നു.
അറുപത്തിരണ്ടുകാരനായ റെഡ്ഢി കഴിഞ്ഞ മാസമാണ് വീണ്ടും കോണ്‍ഗ്രസ് വിട്ടത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു.
സംസ്ഥാന വിഭജനത്തോടെ പുതിയ പാർട്ടി, പക്ഷെ…..
2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറില്‍ ആന്ധ്ര വിഭജിക്കുന്ന സമയത്തെ മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവെക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. ഇതോടെ 2018-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.
റായലസീമ മേഖലയിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് ദുർബലമായ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർഥി എന്ന പദവിൽ ഉയർത്തി കാട്ടാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ജയ് സമയ്ക് ആന്ധ്ര എന്ന അദ്ദേഹത്തിൻ്റെ പാർട്ടി ശിഥിലമാണ്.


