ആറാം ക്ലാസുകാരൻ ബൈക്കിൽ കറങ്ങി,പിതാവിന് 13,500 രൂപ പിഴ

 പന്ത്രണ്ടുകാരന്‍ ബൈക്കോടിച്ചതിന് പിതാവായ ബൈക്കുടമയില്‍നിന്ന് 13,500 രൂപ പിഴയീടാക്കി. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്ത കുറ്റത്തിന് പിതാവിന് പിഴയിട്ടത്. ഇരിട്ടി ആറളം ചെടിക്കുളത്താണ് നടപടി

ആറാം ക്ലാസ് വിദ്യാര്‍ഥി പിതാവിന്റെ ബൈക്കില്‍ ആറളം-ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. വിവരം ആറളം എസ്.ഐ. വി.വി. ശ്രീജേഷിന് കൈമാറി.

തുടര്‍ന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു.

13,500 രൂപ രൂപ പിഴയീടാക്കി ബൈക്ക് വിട്ടുനല്‍കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...