ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. 2019ന് മുമ്പ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരങ്ങള്‍ക്ക് പരിധിയില്ലായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒന്നാം വര്‍ഷ പരീക്ഷ വിജയിക്കാന്‍ നാല് അവസരങ്ങള്‍ തന്നെ ധാരാളം അല്ലേയെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആരാഞ്ഞു.
ദേശീയ മെഡിക്കല്‍ കമ്മീഷന് 2019ലാണ് ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തി ഉത്തരവിറക്കിയത്. ഈ നിബന്ധന അതേവര്‍ഷം എംബിബിഎസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാക്കിയതിനെതിരെയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ വിഷയത്തില്‍ നിയമ വിഷയങ്ങള്‍ ഇല്ലെന്നും ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഡോക്ടർ ആകേണ്ടവർ അല്ലെ
ഭാവിയില്‍ ഡോക്ടര്‍മാര്‍ ആകേണ്ട വിദ്യാര്‍ത്ഥികളാണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് അവസരങ്ങള്‍ ഉണ്ടായിട്ടും, പിന്നീടും അവസരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ആവശ്യം അംഗീകരിച്ചാല്‍ ഏത് തരത്തിലുള്ള ഡോക്ടര്‍മാരെ ആകും സൃഷ്ടിക്കുക. ലോകത്ത് ഒരിടത്തും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.


