ഇനി പ്രീക്വാർട്ടർ; നാല് ദിവസം എട്ട് മത്സരം

അട്ടിമറികള്‍ തുടര്‍ക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലുകളിൽ നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളില്‍ 16 ടീമുകള്‍ ഏറ്റുമുട്ടും.

തോല്‍ക്കുന്ന ടീമുകൾ നോക്കൌട്ടാവും. അവർക്ക് നാട്ടിലേക്ക് മടങ്ങാം.

ഇന്നത്തെ കളി

പ്രീക്വാര്‍ട്ടറിലെ ആദ്യമത്സരത്തില്‍ ഇന്ന് രാത്രി 8.30ന് നെതര്‍ലന്‍ഡ്സ് അമേരിക്കയെ നേരിടും രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ നേരിടും (രാത്രി 12.30).

വരും ദിവസങ്ങളിലെ കളി

നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീല്‍ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും.

ചൊവ്വാഴ്ച സ്‌പെയിന്‍ മൊറോക്കോയേയും പോര്‍ച്ചുഗീസ് പട സ്വിസ് പടയേയും നേരിടും. എട്ട് മത്സരങ്ങളിലായി ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...