Saturday, February 21, 2026

ഇന്ത്യൻ ജനാധിപത്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധം ശക്തിപ്പെടുത്തി – ജപ്പാനിൽ മോഡി

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിമുഖീകരിക്കവെയാണ് വാക്കുകൾ. ടോക്യോവിൽ സ്ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മോഡി.

ഇന്ത്യൻ ജനാധിപത്യം വികസനത്തിൻ്റെ കരുത്തുറ്റ സ്തംഭമായി വര്‍ത്തിക്കുകയാണെന്നും മോഡി പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ രാജ്യ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അദ്ദേഹം ജപ്പാനിലെ ചടങ്ങിൽ പറഞ്ഞു.ജനങ്ങൾക്ക് വേണ്ടി ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത് എന്നും .

ഇന്ത്യ, യു.എസ്., ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവർ ക്വാഡ് സമ്മേളനത്തിന് എത്തിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...