ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഭൂ ഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റർ ആഴത്തില്‍ നിന്നാണ് രൂപപ്പെട്ടത്.
ലഖിംപുര്‍ ഖേരിയിലും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചിലയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


