- ‘സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല.
2. കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല. ഞങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളേയും നിർത്തേണ്ടിടത്ത് നിർത്തും’, വീ.ഡി. സതീശൻ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളാണോ ഈ നീക്കത്തിന് പിന്നിൽ, അതല്ലെങ്കിൽ എം.കെ. രാഘവൻ എം.പിയെ പോലെയുള്ള മലബാറിലെ നേതാക്കൾ ശശി തരൂരിനെ മുന്നിൽ നിർത്തിക്കൊണ്ടാണോ ഇത് ചെയ്യുന്നത് ?
– ‘മാധ്യമങ്ങൾക്ക് ഇതിന് പിന്നിൽ നല്ല പങ്കുണ്ട്. കോൺഗ്രസിനകത്ത് ആർക്കെങ്കിൽ ഇതിൽ പങ്കുണ്ടെങ്കിൽ ഗൗരവമായി അതിനെ കൈകാര്യം ചെയ്യും. അതാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മിനെ പോലെ എല്ലാവരേയും പുറത്താക്കുന്ന പാർട്ടിയല്ല. എല്ലാവരോടു പറയും, സംസാരിക്കും, തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചു പൊറുപ്പിക്കാനാകില്ല’, സതീശന് മുന്നറിയിപ്പ് നൽകി.
പാർട്ടി ചിട്ട ഓർമ്മപ്പെടുത്തിയും പ്രതിരോധിച്ചും…
‘സംഘടനാ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനമെടുക്കുന്നത്. അത് എല്ലാവരോടും ആലോചിച്ചിട്ടാണ് എടുക്കുന്നത്. പറയാൻ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളൊന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല. സൂചിവെച്ചു കുത്തിയാൽ പൊട്ടിപ്പോകുന്നവരല്ല ഞങ്ങളാരും’, പ്രതിപക്ഷ നേതാവ് പറഞ്ഞു.
തങ്ങളെയൊക്കെ ആരെങ്കിലും പരിപാടിക്ക് വിളിച്ചാൽ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാൻ പറയുമെന്നും ബാക്കി തീരുമാനങ്ങൾ ജില്ലാ കമ്മിറ്റിയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ മലബാറിലെ പരിപാടികള് സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട്, ഒരാളും ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗവർണർ പ്രതിപക്ഷമായി മാറുന്നു എന്ന കെ മുരളീധരന്റെ പരാമർശത്തിൽ ‘അദ്ദേഹം പറഞ്ഞതിനൊന്നും മറുപടി പറയേണ്ട ആളല്ല ഞാൻ. ഗവർണർ പ്രതിപക്ഷമല്ല. ഗവർണറും സർക്കാരും ഒരുമിച്ചാണ്. അവർ കൊടുക്കൽ വാങ്ങൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗ്രൂപ്പല്ല, യുണൈറ്റഡ് കോൺഗ്രസ് – തരൂർ
‘രണ്ട് യു.ഡി.എഫ്. എം.പിമാർ യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതിൽ അസാധാരണത്വമൊന്നുമില്ല. ചിലർ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു, വിഭാഗീയനീക്കമാണ് എന്നൊക്കെ. എന്നാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല, അതിനുള്ള താൽപര്യവുമില്ല. കോൺഗ്രസിനകത്ത് ‘എ’യും ‘ഐ’യും ഒക്കെ കൂടുതലാണ്. ‘ഒ’യും ‘ഇ’യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കിൽ ‘യു’ആണ് വേണ്ടത്. യുണൈറ്റ് കോൺഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങൾ കോൺഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണ്’, തരൂർ പറഞ്ഞു.
‘രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. തരൂർ തുടർന്നു



