എല്ലാ റെക്കോര്‍ഡുകളും തകർത്ത് നൊവാക് ജോക്കോവിച്ച്

എല്ലാ റെക്കോര്‍ഡുകളും തകർത്ത് നൊവാക് ജോക്കോവിച്ച് മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍, ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് ജോക്കോ മറികടന്നത്. സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം നമ്പറില്‍ തുടര്‍ന്നത്.

കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നത്‌.

310 ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ നേട്ടത്തെ 2021 മാര്‍ച്ചിലാണ് ജോക്കോ മറികടന്നത്. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. ഇരുവര്‍ക്കും 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത്. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജോക്കോവിച്ച് രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...