കാസര്‍കോട് ചാമുണ്ഡിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ മരിച്ചു. രാജപുരം ചാമുണ്ഡിയിലെ വിമലകുമാരി(58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ചാമുണ്ഡിക്കുന്ന് സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച വിമലകുമാരി. മകളെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇവര്‍ വീടിന് പുറകില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. രേഷ്മയെ അകത്തെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രേഷ്മയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുണ്ട്. രേഷ്മയ്ക്ക് മാനസികവൈകല്യമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 28 വർഷം നോക്കി വളർത്തി.
വൈകീട്ട് വിമലയുടെ മകന്റെ ഭാര്യയാണ് രണ്ടുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് സ്ഥലത്തെത്തി.