വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടിടാസ്കിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചാരക്കേസില്‍ അറസ്റ്റില്‍. പാകിസ്താനി വനിതയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിലെ മള്‍ട്ടിടാസ്കിങ് വിഭാഗത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. പൂനം ശര്‍മ്മ എന്നുപേരുള്ള പാക് വനിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് തുടർച്ചയായി നടന്ന അന്വേഷണത്തിലാണ് വിദേശ വനിതയുമായുള്ള രഹസ്യ ബന്ധം കണ്ടെത്തിയത്. ഈ അന്വേഷണത്തിനൊടുവിൽ ഇയാള്‍ രഹസ്യരേഖകള്‍ കൈമാറിയതായും വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് റിപ്പോർട്ട്. പൂനം ശര്‍മ്മ ഐ.എസ്.ഐ. ഏജന്റാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.


